video
play-sharp-fill
അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം

അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം

സ്വന്തംലേഖകൻ

കോട്ടയം : എഫ്ക്ക കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബിന്റെ നാമധേയത്തിൽ ക്രിസ്റ്റോയുടെ പിതാവ് ഏർപ്പെടുത്തിയിട്ടുള്ള മെമ്മോറിയൽ അവാർഡിന് വേണ്ടിയുള്ളതാണ് ഈ മൊബൈൽ ഫോട്ടോഗ്രഫി മത്സരം. 8-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് അഖില കേരള അടിസ്ഥാനത്തിലുള്ള ഈ മത്സരത്തിൽ പങ്കെടുക്കാം.
ഒരാൾക്ക് ഒരു എൻട്രിവീതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ഏപ്രിൽ 20 ന് രാത്രി 12.00 മണിക്ക് മുൻപായി അയക്കാം. ‘വേനൽ’ എന്ന വിഷയത്തെ അധികരിചുള്ള ചിത്രമായിരിക്കണം അയക്കേണ്ടത്. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾക്കു പുറമേ 10 പേർക്കു പ്രോത്സാഹന സമ്മാനവും, തിരഞ്ഞെടുക്കപ്പെടുന്ന 100 ചിത്രങ്ങൾക്ക് എഫ്ക സർട്ടിഫിക്കറ്റും നൽകുന്നു.
ഏപ്രിൽ 28 നു കോട്ടയം സി.എം.എസ്. കോളേജിൽ വച്ചാണ് ഫലപ്രഖ്യാപനം.
തിരഞ്ഞെടുത്ത 100 ചിത്രങ്ങളുടെ പ്രദർശനവും നടത്തും. യാതൊരു
വിധ ഇലക്ട്രോണിക് എഡിറ്റിങ്ങുകൾ ഇല്ലാത്ത ചിത്രങ്ങളാണ് മത്സരത്തിനയക്കേണ്ടത്. ചിത്രങ്ങളോടൊപ്പം പഠിക്കുന്ന സ്‌കൂൾ ഐ.ഡി. കാർഡ് കോപ്പി, പൂർണ്ണമേൽവിലാസം, ഫോൺ നമ്പർ എന്നിവയും ഇ-മെയിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9995775729 (Anil), 8157029033 (Anish), 7559058068 (Sreekanth) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.