video
play-sharp-fill
മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു ; യുവാവിന്റെ കണ്ണിനും മുഖത്തിനും ഗുരുതര പരുക്ക്

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു ; യുവാവിന്റെ കണ്ണിനും മുഖത്തിനും ഗുരുതര പരുക്ക്

സ്വന്തം ലേഖിക

അമ്പലപ്പുഴ: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കണ്ണിനു പരുക്കേറ്റു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. കട്ടപ്പന മുതുകാട്ടിൽ വിപിൻ (29)നാണ് ഇടതു കണ്ണിന് പരുക്കേറ്റത്. ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്.

റെയിൽവേയുടെ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ വിപിൻ, തകഴി കുന്നുമ്മയിലെ ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ 11നായിരുന്നു അപകടം. കൺപോളകൾക്കും പുരികത്തിനും പരുക്കേറ്റ ഇയാളെ സഹജീവനക്കാർ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിത്തെറിയിൽ ഫോൺ ഉപയോഗ ശൂന്യമായി. ഓൺലൈനിലൂടെ വാങ്ങിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചതെന്നു സുഹൃത്തുക്കൾ പറഞ്ഞു.