play-sharp-fill
നെഞ്ചിനുള്ളിൽ തീയാണ് പാട്ടിന്റെ സൃഷ്ടാവ് ഇനിയില്ല: മാപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞിമൂസ അന്തരിച്ചു

നെഞ്ചിനുള്ളിൽ തീയാണ് പാട്ടിന്റെ സൃഷ്ടാവ് ഇനിയില്ല: മാപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞിമൂസ അന്തരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകൻ എം കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വടകരയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മകനാണ്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നൽകി സംസ്ഥാന സർക്കാർ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.

ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ ഗായകനാക്കി വളർത്തിയെടുത്തത് കെ. രാഘവൻ മാസ്റ്ററാണ്. 1967 മുതൽ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയൻ, ശ്രീധരനുണ്ണി, പൂവച്ചൽ ഖാദർ തുടങ്ങിയവരുടെ രചനകൾക്ക് സംഗീതം നൽകിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിൻകുട്ടി വൈദ്യരുടെ ബദർപാട്ട്, ബദറുൽ മുനീർ, ഹുസുനുൽ ജമാൽ എന്നിവ പുതിയ ശൈലിയിൽ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങൾക്കും അദ്ദേഹം സംഗീതം നിർവഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1970- 80 കാലഘട്ടങ്ങളിൽ ബ്രഹ്മാനന്ദൻ, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലൻ എന്നിവർക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളിൽ നീയാണ്… എന്ന പാട്ട് പാടിയാണ് മകൻ താജൂദീൻ വടകര ശ്രദ്ധേയനാകുന്നത്.