video
play-sharp-fill

ദൈവം മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ഇറക്കിവിടാനാവില്ല: വനം വകുപ്പ് ഇനിയും പ്രശ്നം ഉണ്ടാക്കിയാൽ ഉദ്യോഗസ്‌ഥർ പുറത്തിറങ്ങി നടക്കാൻ വിഷമിക്കും: എം.എം.മണി എം എൽ എ

ദൈവം മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ഇറക്കിവിടാനാവില്ല: വനം വകുപ്പ് ഇനിയും പ്രശ്നം ഉണ്ടാക്കിയാൽ ഉദ്യോഗസ്‌ഥർ പുറത്തിറങ്ങി നടക്കാൻ വിഷമിക്കും: എം.എം.മണി എം എൽ എ

Spread the love

 

സ്വന്തം ലേഖകൻ
രാജകുമാരി :ദൈവം തമ്പുരാൻ ഇടുക്കിയിൽ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ ഇറക്കിവിടാനാവില്ലെന്ന് എം.എം.മണി എം എൽഎ. മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു ഗവൺമെന്റും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഐടിയുവിന്റെയും കെഎസ്കെടിയുവിന്റെയും സംയുക്താഭിമുഖ്യത്തിൽ വനംവകുപ്പ് ശാന്തൻപാറ സെക്‌ഷൻ ഓഫിസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സംസ്ഥാന സർക്കാരി
നെ വിമർശിച്ചത്.

വനം വകുപ്പ് നിലവിലുള്ള വനം സംരക്ഷിച്ചാൽ മതി. പുതിയ വനം ഉണ്ടാക്കാൻ നോക്കണ്ട. വനംവകുപ്പിനെ മാത്രമല്ല, റവന്യു വകുപ്പിനെയും നേരിടേണ്ട സ്ഥിതിയാണ്
എം.എം.മണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിൽ ജീവിക്കുന്ന ആളുകൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണം. വനംവകുപ്പ് ഇനിയും
പ്രശ്നം ഉണ്ടാക്കിയാൽ, ഉദ്യോഗസ്‌ഥർ പുറത്തിറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്.

ഗവൺമെന്റ്റ് നമ്മുടേതാണെന്നു
നോക്കേണ്ട കാര്യമില്ല. കലക്ടറേറ്റിലേക്കും വേണ്ടിവന്നാൽ സെക്ര
ട്ടേറിയറ്റിലേക്കും സമരം നടത്തണം.എം.എം.മണി പറഞ്ഞു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരി ഹാരം വർധിപ്പിക്കുക, വനഭൂമി വർധിപ്പിക്കാനുള്ള വനം വകുപ്പിന്റെ ഗൂഢനീക്കം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ചായിരുന്നു മാർച്ചും ധർണയും.