വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഇടുക്കി: ചെറുതോണി ഡാം സന്ദർശിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികൾക്ക് ശേഷംവൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഇടുക്കി ചെറുതോണി ഡാമുകൾ സന്ദർശിച്ചു.

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ആവശ്യത്തിന് ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു അതിനാൽ ജനങ്ങൾ പരിഭ്രാന്തരായി വേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിഡാമിൽ 14 അടി ജലം ഉയർന്നാൽ മാത്രമേ ഡാം തുറന്ന് വിടേണ്ടത് ഒള്ളൂ അതിനാൽ നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ ഭയാശങ്കകളും ആളുകൾക്ക് ഉണ്ടാകേണ്ടതില്ല എന്ന് മന്ത്രി ഓർമ്മപ്പെടുത്തി.

ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, റോഷി അഗസ്റ്റ്യൻ എം.എൽ.എ , കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോഡ് അംഗം സി.വി വർഗ്ഗീസ് ഡാം സുരക്ഷാ വിഭാഗം എക്സി ക്യൂട്ടീവ് എഞ്ചിനീയർ
അലോഷി പോൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം പങ്കെടുത്തു.