”അവസാനം പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം” കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം .എം മണി

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ട്രോളുമായി വൈദ്യുതി മന്ത്രി എം എം മണി. അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ടെന്നും പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നുമാണ് മന്ത്രി മണി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമ്യൂല്യമാണ് അത് പാഴാക്കരുതെന്നും മന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു. സോഷ്യൽ മീഡിയ മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് ട്രോളായി ഏറ്റടുത്തു കഴിഞ്ഞു.

മന്ത്രി എം എം മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന
പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍
ഫാനും ലൈറ്റും ഓഫ് ചെയ്യണം :…
കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
‘വൈദ്യുതി അമൂല്യമാണ്
അത് പാഴാക്കരുത് ‘