കട്ടപ്പന സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം: വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സിപിഎമ്മിന്റെ തലയിൽ വെക്കരുത്, സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കണ്ട, ആത്മഹത്യ ചെയ്ത സാബുവിന് മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സ തേടിയിട്ടുണ്ടോയെന്നും അന്വേഷിക്കണം; അധിക്ഷേപവുമായി സിപിഎം നേതാവ് എം എം മണി

Spread the love

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം എം മണി.

സാബുവിന് മാനസിക പ്രശ്നമുണ്ടോയെന്ന് അന്വേഷിക്കണം. ചികിത്സ തേടിയിട്ടുണ്ടോയെന്നതും പരിശോധിക്കണമെന്ന് എം.എം മണി ആവശ്യപ്പെട്ടു. സാബുവിന്റെ മരണത്തിൽ സിപിഎം നേതൃത്വത്തിനോ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വി ആർ സജിക്കോ പങ്കില്ല.

വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സിപിഎമ്മിന്റെ തലയിൽ വെക്കരുത്. ഇതുപയോഗിച്ച് സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എം.എം മണിപറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് സാബു ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലായിരുന്നു ആത്മഹത്യ ഉണ്ടായത്.

സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പും സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് മൂന്ന് ബാങ്ക് ജീവനക്കാർക്ക് ​എതിരെ നടപടിയുണ്ടാവുകയും ചെയ്തിരുന്നു.