കൊച്ചിയിലെ നൃത്ത പരിപാടിക്കിടെ വീണു പരിക്കേറ്റ ഉമ തോമസ് എം എൽ എയുടെ ആരോഗ്യ നിലയിൽപുരോഗതി: പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യ സ്ഥിതിയില്‍ എത്തി.
കൊച്ചി: കൊച്ചിയില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി.
പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയില്‍ എംഎല്‍എ എത്തിയെന്നും സ്റ്റാഫംഗങ്ങളോട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. അപകടം നടന്ന് പത്താം ദിവസമാണ് ഉമ തോമസ് തന്‍റെ സ്റ്റാഫംങ്ങളേയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിച്ച് സംസാരിച്ചത്.
ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറൻസ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎല്‍എ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിൻ ടീം അറിയിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് എംല്‍എ നിർദ്ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകൻ
വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിയ്ക്കാൻ ആവശ്യപ്പെട്ടത്. തന്റെ അഭാവത്തിലും ഓഫീസ് കൃത്യമായി പ്രവർത്തിക്കണമെന്നും, എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ
സാമാജികരുടെ സഹായം തേടണമെന്നും നിർദ്ദേശിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് ചേച്ചിനിർദ്ദേശം നല്‍കി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് നല്‍കുന്നത്.. ഒരാഴ്ച കൂടി ചേച്ചി ഐ.സി.യു.വില്‍ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍.
അതേസമയം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് ഉമ തോമസിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വീണ ജോർജ് അറിയിച്ചു. ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നെന്നും ഇൻഫെക്ഷൻ കൂടിയിട്ടില്ല എന്നത് വളരെ ആശ്വാസകരമാണെന്നും വീണ ജോർജ് പ്രതികരിച്ചു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ തുടരും.