ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം; ഉടുപ്പിടാത്ത സിനിമാതാരങ്ങള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറും; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ?: എംഎല്‍എ യു പ്രതിഭ

Spread the love

സിനിമാതാരങ്ങളെയടക്കം രൂക്ഷമായി വിമർശിച്ച്‌ സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കടകളുടെയും സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഇപ്പോള്‍ ഉടുപ്പിടാത്ത താരങ്ങളെ മതിയെന്നും അത്തരത്തിലുളള താരങ്ങള്‍ വന്നാല്‍ എല്ലാവരും ഇടിച്ചുകയറുകയാണെന്നും യു പ്രതിഭ പറഞ്ഞു.

മോഹൻലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയെയും പ്രതിഭ വിമർശിച്ചു. കായംകുളം എരുവ നളന്ദ കലാ സാംസ്കാരികവേദി ഗന്ഥശാലയുടെ വാർഷികാഘോഷ സമാപനവേദിയിലായിരുന്നു എംഎല്‍എയുടെ വിവാദ പരാമർശം.

എംഎല്‍എയുടെ വാക്കുകൾ ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാക്കാരോട് സമൂഹത്തിന് ഒരുതരം ഭ്രാന്താണ്. എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. ഉടുപ്പിടാത്ത സിനിമാതാരങ്ങള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ.അത്തരം രീതി മാറണം തുണി ഉടുത്തുവന്നാല്‍ മതി എന്നുപറയണം. ഇതൊക്കെ പറയുന്നത് സദാചാരമാണെന്നുപറഞ്ഞ് എന്റെനേരേ വരരുത്. മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണ്. തുണി ഉടുക്കാതിരിക്കാനും ഉടുക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്.

നടൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയെ രൂക്ഷമായാണ് അവർ വിമർശിച്ചത്. ‘ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റുചെയ്യുന്നതാണ് രീതി. അനശ്വര നടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

ജനാധിപത്യത്തില്‍ വരേണ്ടത് താരരാജാക്കന്മാർ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മള്‍ തയ്യാറാവണമെന്നും  എംഎല്‍എ പറഞ്ഞു.