
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് കേരളം നീങ്ങുമ്പോള്‍, വോട്ടർമാർക്ക് തങ്ങളുടെ ജനപ്രതിനിധികളെ കൃത്യമായി വിലയിരുത്താൻ പുതിയ ഡിജിറ്റല്‍ സംവിധാനം.
എംഎല്‍എമാരുടെ സഭയിലെ പ്രകടനവും ഇടപെടലുകളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന www.mlatrack.com എന്ന വെബ്‌സൈറ്റാണ് ഇപ്പോള്‍ പൊതുജനശ്രദ്ധ നേടുന്നത്. അത്യേതി റിസർച്ചും സഹ്യ ഡിജിറ്റല്‍ കണ്‍സർവേഷൻ ഫൗണ്ടേഷനും സംയുക്തമായാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സാധാരണഗതിയില്‍ മണ്ഡലത്തിലെ റോഡ്, പാലം തുടങ്ങിയ വികസന പ്രവർത്തനങ്ങള്‍ മാത്രം നോക്കി ജനപ്രതിനിധികളെ വിലയിരുത്തുന്ന രീതിയില്‍ നിന്നും മാറി, നിയമനിർമ്മാണ സഭയില്‍ അവർ നടത്തുന്ന ഇടപെടലുകള്‍ കൂടി വോട്ടർമാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


