
ദളിത് വിഭാഗങ്ങൾ നേരിടുന്ന വിഷമങ്ങളും പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ദളിത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 162-ാമത് ജയന്തി ആഘോഷം പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് സി, എസ് ടി വിഭാഗങ്ങളുടെ മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പുകൾ ഉൾപ്പടെയുള്ള വിഷയങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.


