
കോട്ടയം : കേരളത്തിലെ ഉത്സവ,പെരുന്നാൾ ആഘോഷങ്ങളിലെ പരമ്പതാഗത വെടികെട്ടും ആന എഴുനെള്ളിപ്പും സംരക്ഷിക്കപെടണമെന്നു മോൻസ് ജോസഫ് എം എൽ എ ആവശ്യപെട്ടു.
ഇതിനായി നിയമ നിർമാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപെട്ടു. ഉൽസവ പെരുന്നാൾ ആഘോഷങ്ങളും ആചാര അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും നേർച്ചകളിലും മെല്ലാം ആചാരഅനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നുള്ളിപ്പും വെടിക്കെട്ടും നിയന്ത്രിക്കുന്ന എൻ ജി ഒ സംഘങ്ങളുടെ ഗൂഡ നീക്കം അവസാനിപ്പിക്കണം,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ വേണം എന്നും ആവശ്യപെട്ടു.
കേരള ഫെസ്റ്റിവൽ കോഡിനേഷൻ കമ്മറ്റി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ ബസ് സ്റ്റാൻ്റ് മൈതാനിയിൽ സംഘടിപ്പിച്ച പ്രധിക്ഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സംഗമത്തിൽ ഫെസ്റ്റിവൽ കോഡിനേഷൻ കമ്മറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്വക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപാട്, എലെഫൻറ് ഓണഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രവീന്ദ്രനാഥ്,നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രം പ്രസിഡന്റ് എം. മധു,വി. എ സ്. മണിക്കുട്ടൻ നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, മള്ളിയൂർ ശ്രീശിവൻ,
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് രാജേഷ് നട്ടാശേരി, ജനറൽ സെക്രട്ടറി ബാബു പിക്ഷാരടി, റ്റി എൻ ഹരികുമാർ, അഭിലാഷ് ചന്ദ്രൻ,ഹരി ഉണ്ണിപ്പിള്ളി,ട്രെഷറർ ഉണ്ണി കിടങ്ങൂർ, കെ. എസ്. ഓമനക്കുട്ടൻ,പുത്തൂർ പരമേശ്വരൻ നായർ, അഡ്വ. ഡി. പ്രവീൺ കുമാർ, ശ്രീജിത്ത് എലിക്കുളം,ഹരികൃഷ്ണൻ പൊൻകുന്നം,
കണ്ണൻ വൈക്കം,രാജേഷ് കുരിയനാട് വിവിധ ക്ഷേത്ര,ആരാധനയാലങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.