
എംഎൽഎ മാത്യു കുഴൽനാടന്റെ ക്രിസ്മസ് ആഘോഷം 60 കഴിഞ്ഞ അമ്മമാരോടൊപ്പം മണ്ഡലത്തിൽ ; മെട്രോയിൽ കയറിയും ഷോപ്പിംഗ് നടത്തിയും സിനിമ കണ്ടും സംഘത്തോടൊപ്പം ആഘോഷിച്ചു എംഎൽഎ
സ്വന്തം ലേഖകൻ
മൂവാറ്റുപ്പുഴ:ഈ വർഷത്തെ ക്രിസ്മസ് മൂവാറ്റുപുഴ മണ്ഡലത്തിൽ 60 വയസ്സുകഴിഞ്ഞ സ്ത്രീകൾക്കൊപ്പം ആഘോഷിച്ച് മാത്യു കുഴൽ നാടൻ എം.എൽ.എ.
നൂറോളം അമ്മമാരുമായി സ്നേഹയാത്ര എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചാണ് എം.എൽ.എ ക്രിസ്മസ് ആഘോഷിച്ചത്. സംഘം എം.എൽ.എ മെട്രോയിൽ കയറിയും ഷോപ്പിംഗ് നടത്തിയും സിനിമ കണ്ടും ആഘോഷം ഗംഭീരമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെനിന്ന് ബോള്‍ഗാട്ടി പാലസും വാട്ടര്‍മെട്രോ യാത്രയും കഴിഞ്ഞ് രാത്രി പത്തോടെ സംഘം മൂവാറ്റുപഴയില്‍ തിരിച്ചെത്തി. ക്രിസ്മസ് ആഘോഷവും രാത്രി ഭക്ഷണവും കഴിഞ്ഞാണ് സംഘം പിരിഞ്ഞത്.യാത്ര ഏറെ ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഫെയ്സ്ബുക്കില്‍ കുറിച്ചു. ആഘോഷങ്ങള്‍ക്ക് പ്രായത്തിന്റെയോ മതത്തിന്റെയോ അതിര്‍വരമ്ബ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂവാറ്റുപുഴയില്‍നിന്ന് ബസ് എറണാകുളത്തേക്ക് ബസില്‍ എത്തിയ സംഘം, കൊച്ചി മെട്രോയില്‍ ഇടപ്പള്ളി ലുലു മാളിലെത്തി. ഇവിടെ ഷോപ്പിങ്ങിനുശേഷം മള്‍ട്ടിപ്ലക്സില്‍ മോഹന്‍ലാന്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് സിനിമ കണ്ടു. സിനിമ കണ്ട് പുറത്തെത്തിയവരെ സ്വീകരിച്ചത് സിനിമയിലെ അഭിനേതാക്കള്‍.