play-sharp-fill
എം.എൽ.എ പ്രതിഭാഹരിയുടെ മുൻ ഭർത്താവ് മരിച്ച നിലയിൽ: തൂ്ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ; ആത്മഹത്യയെന്ന് നിഗമനം

എം.എൽ.എ പ്രതിഭാഹരിയുടെ മുൻ ഭർത്താവ് മരിച്ച നിലയിൽ: തൂ്ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ; ആത്മഹത്യയെന്ന് നിഗമനം

സ്വന്തം ലേഖകൻ

ആലപ്പുഴ: കായംകുളം എംഎൽഎ പ്രതിഭാഹരിയുടെ മുൻ ഭർത്താവിനെ കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ ഓവർസിയറും തകഴി സ്വദേശിയുമായ കെ.ആർ ഹരി (47) യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കഴിഞ്ഞവർഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു.
ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാൽ അയൽവാസികളാണ് ഓഫീസിലും പൊലീസിലും വിവരമറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി.