Saturday, May 17, 2025
HomeMain'പലര്‍ക്കും എന്റെ ശബ്ദമാണ് പ്രശ്നം; അനീതിക്കെതിരെ ഇനിയും അതുയരും'; ഫോറസ്റ്റ് സ്റ്റേഷൻ വിവാദത്തില്‍ പ്രതികരിച്ച്‌...

‘പലര്‍ക്കും എന്റെ ശബ്ദമാണ് പ്രശ്നം; അനീതിക്കെതിരെ ഇനിയും അതുയരും’; ഫോറസ്റ്റ് സ്റ്റേഷൻ വിവാദത്തില്‍ പ്രതികരിച്ച്‌ എംഎല്‍എ ജനീഷ് കുമാര്‍

Spread the love

പത്തനംതിട്ട: ഫോറസ്റ്റ് സ്റ്റേഷൻ വിവാദത്തില്‍ പ്രതികരിച്ച്‌ എംഎല്‍എ ജനീഷ് കുമാർ.

അനീതിക്കെതിരെ തന്റെ ശബ്ദം ഇനിയും ഉച്ചത്തിലുള്ളതായിരിക്കുമെന്നാണ് എംഎല്‍എ ജനീഷ് കുമാറിന്‍റെ പ്രതികരണം. പലർക്കും എന്റെ ശബ്ദമാണ് പ്രശ്നം. പറയാനുള്ളതെല്ലാം ഫേസ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം, പൊലീസ് എടുത്ത കേസ് നിയമപരമായി നേരിടും എന്നും ജനീഷ് കുമാര്‍ പറഞ്ഞു.

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ എംഎല്‍എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായിരുന്നു. സംഭവത്തില്‍ ജനീഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വനപാലകരുടെ പരാതിയിലും എംഎല്‍എക്കെതിരെ കേസുണ്ട്. വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച തോട്ടം തൊഴിലാളി ഉള്‍പ്പെടെയുള്ള നാട്ടുകാരെ കൊണ്ട് സിപിഎം തിരിച്ചും ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments