നിയമസഭാ സെക്രട്ടറിയേറ്റ് എംഎല്‍എ ഹോസ്റ്റലില്‍ അസിസ്റ്റന്റ്; പത്താം ക്ലാസാണ് യോഗ്യത; 55,200 രൂപ വരെ ശമ്പളം; അപേക്ഷ ഡിസംബര്‍ മൂന്ന് വരെ

Spread the love

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റ് എംഎല്‍എ ഹോസ്റ്റലിലേക്ക് അസിസ്റ്റന്റ് ജോലിക്കായെ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ ഒരു ഒഴിവാണുള്ളത്.

video
play-sharp-fill

കേരള പി.എസ്.സി ഒബിസി വിഭാഗക്കാർക്ക് മാത്രായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവർ ഡിസംബർ 3ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തിക അമിനിറ്റീസ് അസിസ്റ്റന്റ് (എം.എല്‍.എ. ഹോസ്റ്റല്‍)
സ്ഥാപനം നിയമസഭാ സെക്രട്ടറിയേറ്റ്
കാറ്റഗറി നമ്ബര്‍ 436/2025
ഒഴിവ് 01
അവസാന തീയതി 03.12.2025
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ സെക്രട്ടറിയേറ്റ് – അമിനിറ്റീസ് അസിസ്റ്റന്റ് (എംഎല്‍എ ഹോസ്റ്റല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. തിരുവനന്തപുരം ജില്ലയിലാണ് നിയമനം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപമുതല്‍ 55,200 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 39നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02.01.1986 നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം

യോഗ്യതകള്‍

എസ്. എസ്. എല്‍. സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

പുരുഷൻമാർക്ക് മാത്രമേ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളു.

ശാരീരിക ക്ഷമത ഗവണ്‍മെന്റ് സർവ്വീസിലെ അസിസ്റ്റന്റ് സർജൻ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവർ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/