പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ ആശുപത്രി സന്ദര്‍ശനത്തിനിടെ കയ്യേറ്റം ചെയ്തു; എംഎല്‍എയുടെ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു; ആക്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം.

Spread the love

 

കൊച്ചി: പെരുമ്പാവൂർ എംഎല്‍എയായ എല്‍ദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി.എംഎല്‍എയുടെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ്കയ്യേറ്റമുണ്ടായത്.

 

 

 

നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്.

 

 

 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എല്‍ദോസ് കുന്നപ്പിള്ളിയും ഡ്രൈവര്‍ അഭിജിത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. എംഎല്‍എയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group