500 പവനും മൂന്ന് കോടിയും കൊടുത്ത എം.എല്‍.എയുടെ മകള്‍ക്കും രക്ഷയില്ല; കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്തൃമാതാവും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി

Spread the love

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് 500 പവൻ നല്‍കിയ ഭരണകക്ഷിയില്‍പെട്ട കൊല്ലത്തെ മുൻ എം.എല്‍.എയ്ക്കും ഭര്‍തൃപീഡനത്തില്‍ നിന്ന് മകളെ രക്ഷിക്കാനായില്ല.

video
play-sharp-fill

നിലവിലെ എം.എല്‍.എയുടെ സഹോദരിയുമാണിവര്‍. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്തൃമാതാവും പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

500 പവൻ വിറ്റുതുലച്ചു. മൂന്നു കോടി രൂപ വാങ്ങുകയും ചെയ്തു.
എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുണ്ടായിട്ടും തുടര്‍ന്നു. പൊലീസ് ആദ്യം ഉഴപ്പി. പിന്നീട് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

ഒടുവില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ പോയി. കോടതി ഇടപെട്ടതോടെ കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും ചുമത്തി.