സഭയില്‍ ചെല്ലാതെ മുങ്ങി നടന്നത് വീണാ ജോര്‍ജ്, പി വി അന്‍വര്‍, ഉമ്മന്‍ ചാണ്ടി, പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍; സഭയില്‍ മികച്ച ഹാജരുമായി തിരുവഞ്ചൂര്‍, വി ടി ബെല്‍റാം, കെ. മുരളീധരന്‍, എ എന്‍ ഷംസീര്‍ തുടങ്ങി രാജഗോപാല്‍ വരെ; കഴിഞ്ഞ സഭയിലെ എംഎല്‍എമാരും ഹാജര്‍ നിലയും; അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ
ഏ.കെ. ശ്രീകുമാർ
കോട്ടയം: ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ ജനപ്രതിനിധിയും. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യര്‍ത്ഥനയ്ക്ക് വരുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം സാധാരണക്കാരും തങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുന്നത്. നിയമസഭയില്‍, തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി ഹാജരായി, നാട്ടിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഓരോ എംഎല്‍എയുടെയും പ്രഥമ കര്‍ത്തവ്യം. സഭാ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ മാത്രമേ അടുത്തപടിയായ ചര്‍ച്ചകളിലേക്കും പ്രശ്‌നപരിഹാരത്തിലേക്കും കടക്കേണ്ടി വരുന്നുള്ളൂ.
പതിനാലാം കേരള നിയമസഭയിലെ പതിമൂന്നാം സമ്മേളനം വരെയുള്ള സാമാജികരുടെ ഹാജര്‍ നില വിവരാവകാശ നിയമപ്രകാരം തേര്‍ഡ് ഐ ന്യൂസ് ശേഖരിച്ചിരുന്നു. അതായത് കോവിഡ് കാലത്തിന് തൊട്ട് മുന്‍പ് വരെയുള്ള കണക്ക്. 161 ദിവസമാണ് ഇക്കാലയളവിൽ സഭ കൂടിയത്. ഹാജര്‍ നില പരിശോധിക്കുമ്പോഴാണ്, തെരഞ്ഞെടുപ്പ് കാലത്ത് വാചകമടിച്ച് നടക്കുന്ന പലരും എത്രതവണ നിയമസഭയുടെ പടി കയറിയിട്ടുണ്ടെന്ന് ബോധ്യപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനില്‍ അക്കര, പി വി അന്‍വര്‍, കെ ബി ഗണേഷ് കുമാര്‍, പി സി ജോര്‍ജ്ജ്, പി ജെ ജോസഫ്, മുഹമ്മദ് മൊഹ്‌സിന്‍, എം കെ മുനീര്‍, ഉമ്മന്‍ ചാണ്ടി, റോഷി അഗസ്റ്റിന്‍, വി എസ് ശിവകുമാര്‍, വി ആര്‍ സുനില്‍കുമാര്‍, പി ടി തോമസ്, വീണാ ജോര്‍ജ്ജ് എന്നിവരാണ് ഏറ്റവും കുറവ് ഹാജര്‍ നിലയുമായി ‘മുന്നിട്ട്’ നില്‍ക്കുന്നത്.
നിലമ്പൂരിലെ എംഎല്‍എ അന്‍വറിനെ കാണാനില്ല എന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്ന സംഭവം വാര്‍ത്തായായിരുന്നു. പരാതി കൊടുത്തതില്‍ യൂത്തിനെ കുറ്റം പറയാനുമാകില്ല. കാരണം 99 ഹാജര്‍ മാത്രമാണ് അന്‍വറിനുള്ളത്. സ്വര്‍ണ്ണവും വജ്രവും കുഴിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പോയ അന്‍വറിന് ഖനനത്തിലും വ്യവസായ കാര്യങ്ങളിലുമാണ് പൊതുപ്രവര്‍ത്തനത്തേക്കാള്‍ താല്പര്യം. കോണ്‍ഗ്രസിന്റെ ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് നിലമ്പൂരില്‍ നിന്നും നിയമസഭിയില്‍ എത്തിയ അന്‍വര്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. വീണ്ടും ജയിച്ചാല്‍ അന്‍വറിനെ നിയമസഭയില്‍ കാണുന്നതിനേക്കാള്‍ ആഫ്രിക്കയില്‍ പോയി കാണേണ്ടി വരും എന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ പൊതുപ്രവര്‍ത്തകനും സിനിമാ നടനും അമ്മയുടെ ഭാരവാഹിയുമാണ്. സിനിമാ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പറന്ന് നടന്ന് അഭിനയിക്കുന്ന ഗണേഷിന് 131 ഹാജര്‍നില മാത്രമാണുള്ളത്.
പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് പ്രത്യേകതരം വോട്ടഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങില്‍ വൈറലായിരുന്നു. വായില്‍ തോന്നുന്നത് പച്ചക്ക് പറയുന്ന പിസിക്ക് നിയമസഭയിലും മാര്‍ക്ക് കുറവാണ്. 123ആണ് പി സി ജോര്‍ജിന്റെ ഹാജര്‍ നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനത്തിന് തലേദിവസം മധുരം നല്‍കി പൂഞ്ഞാറില്‍ ഇറങ്ങിയ പി സി ഇത്തവണ സഭ കാണുമോ എന്ന് കണ്ടറിയണം.
പിജെ ജോസഫ്, മൊഹമ്മദ് മൊഹ്‌സിന്‍, എംകെ മുനീര്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് യഥാക്രമം 116, 130, 129, 112 എന്നിങ്ങനെയാണ് സഭയില്‍ ഹാജരുള്ളത്. വി എസ് ശിവകുമാറും വി ആര്‍ സുനില്‍കുമാറും പിടി തോമസും കുറവ് ഹാജരുള്ള എംഎല്‍എമാരാണ്. 130, 129, 128എന്നിങ്ങനെയാണ് ആകെ വേണ്ട 161 ഹാജരില്‍ ഇവര്‍ക്കുള്ളത്.
വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയായ അനില്‍ അക്കര നിയമസഭയിലെ കുറവ് ഹാജര്‍ നിലയുള്ള എംഎല്‍എമാരുടെ പട്ടികയില്‍പ്പെടുന്നായാളാണ്. വികസനകാര്യത്തില്‍ ഞാന്‍ പിണറായിയെ വിശ്വസിക്കുന്നു എന്ന് പരസ്യപ്രസ്താവന നടത്തി കോണ്‍ഗ്രസിനെ വെട്ടിലാക്കിയ അനില്‍ വീണ്ടും വടക്കാഞ്ചേരിയില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും സജീവമായിരുന്ന അനിനില് 128 ഹാജര്‍ മാത്രമാണുള്ളത്.
മാധ്യമപ്രവര്‍ത്തകയായിരുന്നു ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന് 126 ഹാജര്‍ മാത്രമാണുള്ളത്. പി ആര്‍ ഏജന്‍സികള്‍ നിര്‍മ്മിച്ച പ്രമോ വീഡിയോകളില്‍ വീണാ നിറഞ്ഞ് നില്‍പ്പുണ്ട്. പക്ഷേ, സഭയില്‍ ഈ യു എംഎല്‍എയുടെ സാന്നിധ്യം വളരെ കുറവാണ്.
ജനങ്ങള്‍ ജയിപ്പിച്ചുവിട്ട പ്രതനിധികളില്‍ പലര്‍ക്കും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാനോ മണ്ഡലത്തിലേ വികസന പ്രവര്‍ത്തനങ്ങളിലോ താല്പര്യം ഇല്ല. നിയമസഭയില്‍ ഹാജരായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തതിന്റെ ഉത്തമഉദാഹരണമാണ് ഇവരുടെ ഹാജര്‍നില.
ഇനി സഭയില്‍ ഏറ്റവുമധികം ഹാജരുള്ള എംഎല്‍എമാര്‍ ആരൊക്കെയാണെന്ന് കൂടി അറിയാം. 151 ഹാജരുമായി കെ. മുരളീധരനാണ് ഒന്നാമന്‍. മികച്ച ഹാജര്‍നിലയുള്ള മുരളീധരന് തൊട്ട് പിന്നാലെ വി ടി ബല്‍റാമും എ എന്‍ ഷംസീറുമാണ്. 150 ഹാജരുണ്ട് തൃത്താലയുടെ സ്വന്തം എംഎല്‍എ വി ടി ബല്‍റാമിന്. യുഡിഎഫിന്റെ ഈ യുവ എംഎല്‍എ സഭാ ചര്‍ച്ചകളിലും സജീവമായി നിന്ന ആളാണ്. ഈ തെരഞ്ഞെടുപ്പിലും തൃത്താലയില്‍ നിന്നും മത്സരിക്കുന്ന ബല്‍റാമിന് ജനവിധി അനുകൂലമായാല്‍ അഭിമാനത്തോടെ വീണ്ടും നിയമസഭയുടെ പടികള്‍ കയറാം. തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന് 149 ഹാജരുണ്ട് സഭയില്‍.
142 ഹാജരുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സഭയില്‍ ഉറച്ച ശബ്ദത്തോടെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. .കോട്ടയത്ത് നിന്നും ജനവിധി തേടുന്ന തിരുവഞ്ചൂരിന് വീണ്ടും സഭയില്‍ എത്താനുള്ള സാധ്യതകള്‍ ഏറെയുണ്ട്. ബിജെപിയുടെ ഒരേയൊരു എംഎല്‍എയായ രാജഗോപാല്‍ സഭയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 143 ഹാജരുണ്ട് രാജഗോപാലിന്. എം. സ്വരാജിന് 138 ഹാജരുള്ളപ്പോള്‍ ഡോ. എന്‍ ജയരാജ് 137 ഹാജരുമായി തൊട്ടുപിന്നിലുണ്ട്.
ഗണേഷ് കുമാറിനെക്കാള്‍ തിരക്കുള്ള നടനായിട്ടും കൊല്ലം എംഎല്‍എ മുകേഷിന് ഭേദപ്പെട്ട ഹാജര്‍ നിലയു
ണ്ട്. 137 ഹാജരുള്ള മുകേഷ് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും കൊല്ലത്ത് നിന്നും മത്സരിക്കുന്നത്.