video
play-sharp-fill
കോൺഗ്രസ് എം എൽ എ കെ എസ് ആർ ടിസി ബസിൽ ടിക്കറ്റ് എടുക്കൻ വിസമ്മതിച്ച്; എം എൽ എ യെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച്  കണ്ടക്ടർ.

കോൺഗ്രസ് എം എൽ എ കെ എസ് ആർ ടിസി ബസിൽ ടിക്കറ്റ് എടുക്കൻ വിസമ്മതിച്ച്; എം എൽ എ യെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടർ.

സ്വന്തം ലേഖകൻ

കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ച എംഎൽഎയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് ബസ് കണ്ടക്ടർ. സുൽത്താൻ ബത്തേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് കെഎസ് ആർടിസി ബസിൽ ടിക്കറ്റ് എടുക്കുവാൻ വിസമ്മതിച്ചത്. എറണാകുളം തിരുവനന്തപുരം ലോ ഫ്ളോർ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.

ലോ ഫ്ളോറിൽ എംഎൽഎമാർക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎൽഎ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചത്. എന്നാൽ എംഎൽഎയുടെ വാദം കണ്ടക്ടർ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തർക്കം നടന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.എംഎൽഎമാർക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണൻ വാദിച്ചതിനു പിന്നാലെ കണ്ടക്ടർ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എംഎൽഎമാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞതോടെയാണ് തർക്കത്തിന് അവസാനമായത്. ഒടുവിൽ എംഎൽഎ ടിക്കറ്റ് എടുത്തു.