play-sharp-fill
പ്രവർത്തിക്കുന്ന് കുടുസുമുറിയിൽ:  യോഗ്യതാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവർത്തനം: കുട്ടികൾ പഠിക്കുന്നത് റോഡരികിലെ അസ്വസ്ഥ്യമായ അന്തരീക്ഷത്തിൽ: എം.എൽ റോഡിലെ ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

പ്രവർത്തിക്കുന്ന് കുടുസുമുറിയിൽ: യോഗ്യതാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവർത്തനം: കുട്ടികൾ പഠിക്കുന്നത് റോഡരികിലെ അസ്വസ്ഥ്യമായ അന്തരീക്ഷത്തിൽ: എം.എൽ റോഡിലെ ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വിദ്യാർത്ഥികളുടെ ആരോഗ്യ മാനസിക സ്ഥിതിയെ തെല്ലും പരിഗണിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫിസർ സ്ഥാപനത്തെപ്പറ്റി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ്‌നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഉത്തരവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിലാണ് ഇതുസംബന്ധിച്ചു കമ്മിഷൻ ഉത്തരവ് പുറത്തിറക്കിയത്.
കോട്ടയം നഗരമധ്യത്തിൽ എംഎൽ റോഡിൽ പ്രവർത്തിക്കുന്ന ജുവൽ ഓട്ടിസം സെന്റർ യാതൊരു വിധ സർക്കാർ ലൈസൻസുകളുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു പ്രധാന പരാതി. ഓട്ടിസം ബാധിച്ച കുട്ടികളെ പരിശീലിപ്പിക്കുന്നതായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവരാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ദമ്പതിമാരെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി നഗരമധ്യത്തിൽ ഇടുങ്ങിയ കെട്ടിടത്തിലാണ് ഈ ഓട്ടിസം സ്‌കൂൾ പ്രവർത്തിക്കുന്നത്. ഓട്ടിസം സ്‌കൂൾ പ്രവർത്തിക്കാനുള്ള പ്രാഥമിക മാനദണ്ഡങ്ങൾ പോലും ഇവർ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധകളിൽ തന്നെ വ്യക്തമാകും. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് വാഹന പാർക്കിംഗിനു പോലും സംവിധാനമില്ലാത്ത സ്ഥലത്താണ് ഈ ഓട്ടിസം സെന്റർ പ്രവർത്തിക്കുന്നത്. മാനസികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഏറെ ശാന്തമായ അന്തരീക്ഷത്തിൽ വേണം ക്ലാസുകൾ എടുക്കാൻ. എന്നാൽ, കോട്ടയം മാർക്കറ്റിനുള്ളിൽ ഒരു നിമിഷം പോലും നിശബ്ദമായ അന്തരീക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഈ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. ഇത് മാനദണ്ഡങ്ങളുടെ എല്ലാം ലംഘനമാണ്.
യാതൊരു വിധ ലൈസൻസുകളുമില്ലാതെ പ്രവർത്തിക്കുന്ന ഈ ഓഫിസ് അനധികൃതമായി കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഫീസ് പിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓട്ടിസം സ്‌കൂളുകൾ പ്രവർത്തിക്കുന്നതിനും ഫീസ് ഈടാക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ അംഗീകരിച്ചിരിക്കുന്ന ഫീസിന്റെ നാലിരട്ടി വരെയാണ് ഇവിടെ ഫീസായി ഈടാക്കുന്നത്. നികുതികൾ ഒന്നും അടയ്ക്കാതെ അനധികൃതമായാണ് ഇവിടെ ഫീസുകൾ ഈടാക്കുന്നത്.
ഈ സാഹചര്യത്തിൽ കുട്ടികളുടെ മാനസിക വികാസത്തെ പോലും സാരമായി ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ ലൈസൻസ് അടക്കമുള്ളവ പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ കമ്മിഷൻ ഉത്തവിട്ടത്.