കുമരകം വഴി സഞ്ചരിക്കുന്നവരോട്: റോഡിന്റെ നടുക്ക് പോത്തുണ്ട്, സൂക്ഷിച്ചാൽ കൊള്ളാം: പോലീസുകാരനടക്കം നിരവധി പേരെ വീഴ്ത്തിയിട്ടും പോത്ത് ഉടമയ്ക്കെതിരേ നടപടിയെടുക്കാൻ അധികൃതർ മടിക്കുന്നതെന്ത്?

Spread the love

കുമരകം: കോട്ടയം -കുമരകം റോഡിൽ വായനശാല മുതൽ അയ്യമാത്ര വരെയുള്ള ഭാഗത്ത് നാൽക്കാലികൾ വാഹന യാത്രക്കാരും കാൽ നടയാത്രക്കാരേയും ആക്രമിക്കുന്നു. വഴിയരികിൽ തീറ്റാനായി കെട്ടിയിട്ടുന്നതാണ് വഴിയാതക്കാർക്കും വാഹനങ്ങൾക്കും കെണിയായിരിക്കുന്നത്..

കഴിഞ്ഞ ദിവസം വായനശാല കഴിഞ്ഞുള്ള ഭാഗത്ത് പ്രധാന റോഡിനു സമീപം കെട്ടി നിർത്തിയ പോത്താണ് ഇരുചക്ര വാഹനയാത്രക്കാർക്കും ഓട്ടോറിക്ഷാക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായത്. എത്ര അപകടങ്ങൾ ഉണ്ടായിട്ടും നാൽക്കാലികളെ റോഡിൽ വളർത്തുന്നതിന് ഒരു നിയന്ത്രണവും ഉടമകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

വന്യമൃഗങ്ങളുടെ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ കുറിച്ചും ശയ്യാലംബരായവരെ കുറിച്ചുള്ള വാർത്ത നിത്യേന വന്നുകൊണ്ടിരിക്കുമ്പോൾ നിയന്ത്രിക്കാനും ശിക്ഷിക്കാനും ചുമതലയുള്ളവർ ഇത്തരക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടക്കെണിയായ കണ്ണാടിച്ചാൽ പരിസരത്ത് മുമ്പ് പോത്ത് കുറുകെ ചാടി പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ ദുരവസ്ഥ പോലും എല്ലാവരും മറന്ന മട്ടാണ്. പോത്തിന് ബോധമില്ല എന്ന ചൊല്ല് പോത്തിന് മാത്രമല്ല ഇപ്പോൾ അനുയോജ്യം.
വിനോദ സഞ്ചാരികൾക്കു പോലും നാൽക്കാലികൾ ഭീഷണിയായിട്ടുണ്ട്.