
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ പരിപാടികൾ റദ്ദാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹം ആശുപത്രിയിലെത്തി സ്റ്റാലിനെ കാണുകയും ചെയ്തു.
മകനും ഉപമുഖ്യമന്ത്രിയുമായ ചെന്നൈ അപ്പോളോ ആശുപത്രിയിലുണ്ട്. ഇന്ന് രാവിലെ നടക്കുന്നതിനിടെ അദ്ദേഹത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.