എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ;വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു

Spread the love

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ. മുനീറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി.

ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത്. നിലവിൽ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.

അപകടകരമായ രീതിയില്‍ പൊട്ടാസ്യം ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊട്ടാസ്യം ലവല്‍ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതവും ഉണ്ടായി. തുടര്‍ന്ന് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group