കോട്ടയത്തിന് അഭിമാന നിമിഷം; റൈഫിൾ അസോസിയേഷന്റെ ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ നേടി മിയ അന്ന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റൈഫിൾ അസോസിയേഷന്റെ നാട്ടകം ഷൂട്ടിങ് റേഞ്ചിൽ നടന്ന ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് മെഡലുകൾ സ്വന്തമാക്കി മിയ അന്ന കോട്ടയത്തിന്റെ അഭിമാനതാരമായി.

50 മീറ്റർ .22 റൈഫിൾ, 10 മീറ്റർ .177 റൈഫിൾ ഇനങ്ങളിൽ സബ് യൂത്ത് , യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ഗോൾഡ്, രണ്ട് സിൽവർ, ഒരു ബ്രോൺസ് എന്നിങ്ങനെ ആറ് മെഡലുകൾ നേടി മിയ അന്ന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരവിനല്ലൂർ പാലത്തിങ്കൽ ഗിരീഷ് കെ. പാലറ്റിൻ്റെയും സിനുവിൻ്റെയും മകളും, പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും ആണ് മിയ. മാസ്റ്റേഴ്സ്, സീനിയർ വിഭാഗങ്ങളിൽ പിതാവ് ഗിരീഷ് കെ. പാലറ്റ് രണ്ട് ഗോൾഡ് മെഡലുകളും നേടി .