video
play-sharp-fill

അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ”മിക്സി; എളുപ്പത്തിൽ പണികൾ ചെയ്യാൻ സഹായിക്കുമെങ്കിലും വൃത്തിയാക്കാൻ അത്ര എളുപ്പമല്ല; മിക്സി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ!

അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ”മിക്സി; എളുപ്പത്തിൽ പണികൾ ചെയ്യാൻ സഹായിക്കുമെങ്കിലും വൃത്തിയാക്കാൻ അത്ര എളുപ്പമല്ല; മിക്സി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ!

Spread the love

അടുക്കളയിൽ പാത്രം കഴുകുന്നതാണ് ഏറ്റവും കൂടുതൽ ടാസ്കുള്ള പണിയെന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ പാത്രങ്ങളെക്കാളും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളത് അടുക്കളയിൽ ഉപയോഗിക്കുന്ന മറ്റ്‌ ഉപകരണങ്ങളാണ്. അതിൽ എടുത്ത് പറയേണ്ട ഒന്നാണ് മിക്സി.

അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണിത്. എളുപ്പത്തിൽ പണികൾ ചെയ്യാൻ സഹായിക്കുമെങ്കിലും വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വിടവിലും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കാം. എന്നാൽ മിക്സി വൃത്തിയാക്കാൻ ഈ എളുപ്പ വഴികൾ ചെയ്തുനോക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് അറിഞ്ഞാലോ?

വിനാഗിരി ഉപയോഗിക്കാം 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് വിനാഗിരി. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് പ്രോപ്പർട്ടി എന്തിനെയും വൃത്തിയാക്കുന്നു. മിക്സിയിലും ജാറിലും പറ്റിപ്പിടിച്ച അഴുക്കും, കറയും വിനാഗിരി ചേർത്ത വെള്ളമൊഴിച്ച് വൃത്തിയാക്കാൻ സാധിക്കും. ഇതിനായി വിനാഗിരി ലായനി കുറച്ച് നേരം ജാറിൽ ഒഴിച്ച് വെച്ചിരുന്നാൽ മാത്രം മതി.

നാരങ്ങ നീര് അല്ലെങ്കിൽ തോട് 

വിനാഗിരി ഉപയോഗിക്കുന്നത് പോലെ തന്നെ നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് ജാറിൽ കുറച്ച് നേരം സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ നാരങ്ങയുടെ തോട് ഉപയോഗിച്ചും വൃത്തിയാക്കാൻ സാധിക്കും. കറപിടിച്ച ഭാഗത്ത് മുറിച്ച നാരങ്ങ, നീര് കളഞ്ഞതിന് ശേഷം ആ ഭാഗത്തേക്ക് തേച്ചുപിടിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡ പ്രയോഗം 

ബേക്കിംഗ് സോഡ ഉപയോഗിച്ചും എളുപ്പത്തിൽ മിക്സി വൃത്തിയാക്കാം. അതിന് ഇത്രയേ ചെയ്യാനുള്ളൂ. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഈ പേസ്റ്റ് ജാറിന്റെയും മിക്സിയുടെയും അകത്തും പുറത്തും തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്.