
കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു ജാം വീട്ടില്‍ ഉണ്ടാക്കിയാലോ? നല്ല സ്വാദൂറും മിക്സഡ് ഫ്രൂട്ട് ജാം.
റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പപ്പായ- ഒരു കഷ്ണം
പൈനാപ്പിള്‍- ഒരു കഷ്ണം
തണ്ണിമത്തന്‍- ഒരു കഷ്ണം
വാഴപ്പഴം- ഒരു കഷ്ണം
ചിക്കൂ- ഒരു കഷ്ണം
സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം
നാരങ്ങ- ഒരു കഷ്ണം
അല്‍പം വെള്ളം
പഞ്ചസാര
തയ്യാറാക്കുന്ന വിധം
പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഓരോ കപ്പ് പൈനാപ്പിളിനൊപ്പം അതേ അളവില്‍ പഞ്ചസാര ചേർക്കുക. പൈനാപ്പിള്‍ ക്യുബ് ഷേപ്പില്‍ നുറുക്കി 5 -10 മിനിറ്റ് ഷുഗർ സിറപ്പില്‍ ഇട്ടു തിളപ്പിക്കുക. ചെറിയ തീയില്‍ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക. സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേർക്കുക. പൈനാപ്പിളും ഷുഗർ സിറപ്പും തണുത്തതിനു ശേഷം സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ് ചെയ്യുക. നന്നായി തണുത്ത ശേഷം വിളമ്പുക.