മിഠായി തെരുവില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം; മിക്ക കടകളും പ്രവര്‍ത്തിക്കുന്നത് അഗ്നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ; പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: മിഠായി തെരുവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വ്യാപകമെന്ന് പൊലീസ് കണ്ടെത്തൽ.

മിഠായി തെരുവിലെ തുടര്‍ച്ചയായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഠായി തെരുവിന് സമീപത്തെ മൊയ്ദീന്‍ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ പൊലീസ് മിഠായി തെരുവിലെ മുഴുവന്‍ കടകളിലും പരിശോധന നടത്തിയത്.

നിരവധി നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. മിക്ക കടകളും അഗ്നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഷോട്ട് സര്‍ക്യൂട്ട് അടക്കമുണ്ടാവാന്‍ സാധ്യതയുള്ള തരത്തില്‍ വൈദ്യുതി സംവിധാനങ്ങള്‍ പലയിടങ്ങളിലും താറുമാറായി കിടക്കുകയാണ്.

സാധനങ്ങള്‍ കുന്നുകൂടി കിടക്കുന്നതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്. അഞ്ഞൂറ് പേജുള്ള പരിശോധനാ റിപ്പോര്‍ട്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് എസിപി എ ഉമേഷ് കമ്മീഷണര്‍ക്ക് കൈമാറിയത്.

ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്കും അഗ്നിരക്ഷാ സേന ജില്ല മേധാവിക്കും കോര്‍പ്പറേഷന്‍ മേയര്‍ക്കും സമര്‍പ്പിച്ചതിന് ശേഷം ഏത് നടപടികള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.