മിഠായി മോഷ്ടിച്ചെന്ന് ആരോപണം;ബാലുശ്ശേരിയിൽ കാന്റീൻ ജീവനക്കാരൻ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു

Spread the love

കോഴിക്കോട്: ബാലുശ്ശേരിയിൽ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീൻ ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്.

സ്കൂളിനകത്തെ കാന്റീനിലെ ജീവനക്കാരൻ സജി ആണ് മറ്റു വിദ്യാർത്ഥികൾ നോക്കി നിൽക്കെ മർദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.