പ്രസംഗം കലാപാഹ്വാനം ; വിദ്വേഷ പ്രസംഗത്തിൽ നടൻ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗത്തിൽ ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തു. ഒക്ടോബര്‍ 27-ന് നടന്ന പാർട്ടി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബൗബസാര്‍ പൊലീസാണ് കേസെടുത്തത്.
മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന്‍ ചക്രബര്‍ത്തി പ്രകോപനപരമായി പ്രസംഗിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തത് പ്രതികാര രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശുകന്ത മജുംദാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകോപനപരമായി യാതൊന്നുമില്ലെന്നും പൊലീസിനെ രാഷ്ട്രീയ ഉപകരണമാക്കിക്കൊണ്ട് അദ്ദേഹത്തെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മജുംദാര്‍ പറഞ്ഞു.