സ്വന്തം ലേഖകന്‍
കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടുത്തം. എംപി റോഡിലുള്ള ചെരിപ്പ്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്ക് തീപിടിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
ബേബി ഓയില്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടകള്‍ അടക്കം സമീപത്തുണ്ട്. ഇവിടേക്ക് തീ പടര്‍ന്നിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചേനേ. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. നാട്ടുകാരും വ്യാപാരികളും ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനാഞ്ചിറയില്‍ നിന്ന് വേഗത്തില്‍ വെള്ളം എടുക്കാന്‍ സാധിച്ചതിനാല്‍ തീ എളുപ്പത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ആളപയാമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.