play-sharp-fill
മിസ്റ്റർ ഇന്ത്യയ്ക്ക് ജാമ്യം ലഭിച്ചു: കേസ് ഒത്തു തീർപ്പിക്കാനില്ലെന്ന് മുരളിയുടെ അഭിഭാഷകൻ; കേസിൽ നിന്നും മുരളിയ്ക്ക് രക്ഷപെടാൻ തെളിവുകൾ ഏറെ; യുവതിയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റ്; ഇനിയും ആളുകൾ കുടുങ്ങും

മിസ്റ്റർ ഇന്ത്യയ്ക്ക് ജാമ്യം ലഭിച്ചു: കേസ് ഒത്തു തീർപ്പിക്കാനില്ലെന്ന് മുരളിയുടെ അഭിഭാഷകൻ; കേസിൽ നിന്നും മുരളിയ്ക്ക് രക്ഷപെടാൻ തെളിവുകൾ ഏറെ; യുവതിയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റ്; ഇനിയും ആളുകൾ കുടുങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ഐഡ ഹോട്ടലിൽ അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലായ സംഭവത്തിൽ അറസ്റ്റിലായ മിസ്റ്റർ ഇന്ത്യ മുരളികുമാറിനു ജാമ്യം ലഭിച്ചതോടെ കേസ് വീണ്ടും സജീവമാകുന്നു. കേസ് ഒത്തു തീർപ്പാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഒത്തു തീർപ്പിനു വഴങ്ങാനില്ലെന്ന സൂചനയാണ് പ്രതിഭാഗം നൽകിയിരിക്കുന്നത്. കേസിൽ പതിമൂന്നാം ദിവസം ജാമ്യം ലഭിച്ചതോടെ മുരളികുമാർ കുറ്റവിമുക്തനാകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഒന്നിനാണ് കോടിമത ഹോട്ടൽ ഐഡയിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മിസ്റ്റർ ഇന്ത്യ മുരളികുമാർ പിടിയിലാകുന്നത്. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുരളികുമാറിനു വേണ്ടി അഡ്വ.സി.എസ് അജയനാണ് കോടതിയിൽ ഹാജരായത്. കേസിൽ മുരളിയ്ക്ക് അനുകൂലമായ നിരവധി തെളിവുകളുണ്ടെന്ന സൂചനയാണ് കോടതിയിൽ നടന്ന പ്രാഥമിക വാദത്തിൽ നിന്നു തന്നെ വ്യക്തമായത്. അതുകൊണ്ടു തന്നെയാണ് കോടതി പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ മുരളികുമാറിനു ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഹോട്ടൽ ഐഡയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും, മുരളിയും യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും, വാട്സ്അപ്പ് സന്ദേശങ്ങളും കോടതിയിൽ തെളിവായി ഹാജരാക്കി രക്ഷപെടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നെന്നും, യുവതിയെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കോടതിയിൽ തെളിയിക്കുന്നതിനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. ഇതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് ഇപ്പോൾ പ്രതിഭാഗം.  ഈ സാഹചര്യത്തിലാണ് ഒരു ഒത്തു തീർപ്പിനുമില്ലെന്നും കേസിൽ മുരളിയെ കുറ്റവിമുക്തനാക്കാനുമുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നത്. മുരളിയ്ക്ക്‌ പിൻതുണയുമായി ഇദ്ദേഹത്തിന്റെ ഭാര്യയും എത്തിയിട്ടുണ്ട്. ഇതിനിടെ, പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ അൻപതു പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊലീസ് സംഘം കൂടുതൽ സജീവമാക്കി അന്വേഷണം. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നടപടികളിലേയ്ക്കു കടക്കുന്നത്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുമുണ്ട്.