play-sharp-fill
പെട്രോൾ പമ്പുടമകളുടെ കൺവൻഷൻ “മിഷൻ ഏകത’ നാളെ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ : മന്ത്രിവി എൻ  വാസവൻ ഉദ്ഘാടനം ചെയ്യും

പെട്രോൾ പമ്പുടമകളുടെ കൺവൻഷൻ “മിഷൻ ഏകത’ നാളെ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ : മന്ത്രിവി എൻ  വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഏകദിന കൺവൻഷൻ ‘ മിഷൻ എകത ‘ നാളെ (തിങ്കൾ ) കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ വെച്ച് നടക്കും.

സഹകരണ,ദേവസ്വം, തുറമുഖ മന്ത്രി വി.എൻ.വാസവൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പതിനെട്ടോളം സംസ്ഥാനങ്ങളിലെ, ഡീലർ സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ, രാജ്യത്തെ ഏറ്റവും വലിയ ഡീലർ സംഘടനാ കൂട്ടായ്മയായ ഫോറം ഓഫ് ലൈക്ക് മൈൻഡഡ് സ്റ്റേറ്റ്സിന്റെ കൺവീനർ നിശ്ചൽ സിംഗാനിയ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴു വർഷത്തെ നീണ്ട കാലയളവിന് ശേഷം ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾ ഡീലർ മാർജിൻ അടുത്തിടെ വർദ്ധിപ്പിച്ചത് പോലും തീർത്തും അപരാപ‌്യമായ തരത്തിലാണ്. പെട്രോൾ പമ്പുകൾക്ക് ആവശ്യമായ ദൈനംദിന ചിലവുകൾക്കും, മൂലധന നിക്ഷേപത്തിനും അനുസൃതമായിട്ടല്ല മാർജിൻ വർദ്ധനവുണ്ടായത്.

കൂടാതെ രാജ്യത്തെ ഡീലർ സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുവാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനോ കേന്ദ്ര-സംസ്ഥാന സർക്കാരുകളോ ഓയിൽ കമ്പനികളോ തയ്യാറാകുന്നുമില്ല.

മേൽ സൂചിപ്പിച്ച വിഷയങ്ങളെ സംബന്ധിച്ചുള്ള ഗൗരവത്തിലുള്ള ചർച്ചകളും പരിഹാര നിർദ്ദേശങ്ങളും കൺവെൻഷനിൽ ഉരിത്തിരിഞ്ഞു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഭാരവാഹികൾ

ആൾ കേരള ഡീലർ പത്ര സമ്മേളനത്തിൽ അറിയിച്ചു.പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ലീഗൽ സൊസൈറ്റി ചെയർമാൻ

എ.എം.സജി,ജനറൽ സെക്രട്ടറി ടോം സ്‌കറിയ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലൂക്ക് തോമസ്,വിനീത് ജേക്കബ്ബ് വർഗ്ഗീസ്, ബിവിൻ ബാബു എന്നിവർ പങ്കെടുത്തു.