ആനിമല്‍ ആംബുലന്‍സില്‍ കയറാന്‍ മടിച്ച്‌ അരിക്കൊമ്പന്‍; മൂന്ന് തവണ കുതറിമാറി; വെല്ലുവിളിയായി മഴയും കാറ്റും കോടമഞ്ഞും; മിഷന്‍ അരിക്കൊമ്പന്‍ അവസാന ഘട്ടത്തിലേക്ക്….

Spread the love

സ്വന്തം ലേഖിക

ചിന്നക്കനാല്‍: മിഷന്‍ അരിക്കൊമ്പന്‍ അവസാന ഘട്ടത്തിലേക്ക് അടുത്തു.

കുങ്കിയാനകളെ വെച്ച്‌ ആനയെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനാണ് ശ്രമം.
എന്നാല്‍ കടുത്ത രീതിയില്‍ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്ഥലത്ത് ശക്തമായ മഴയും കാറ്റും ആരംഭിച്ചത് അരിക്കൊമ്പന്‍ മിഷന് വെല്ലുവിളിയാണ്.

ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. വളരെ എളുപ്പത്തില്‍ ആനയെ വാഹനത്തിലേക്ക് കയറ്റാനാവുമെന്നായിരുന്നു കരുതിയത്.

എന്നാല്‍ ആ പ്രതീക്ഷ തെറ്റി. ആന അപ്രതീക്ഷിതമായി പ്രതിരോധം തീര്‍ക്കുകയാണ്. കുങ്കിയാനകളെ ചുറ്റിലും നിന്ന് കൊണ്ട് തള്ളാനായിരുന്നു ശ്രമം. ആനയുടെ കാലിലെ വടം ഉപയോഗിച്ച്‌ വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു.

പ്രദേശത്ത് കോടമഞ്ഞ് നിറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശം കുറഞ്ഞിട്ടുണ്ട്. ഇവിടെയാണ് കനത്ത മഴ കൂടി വെല്ലുവിളിയായി എത്തിയത്.

മഴവെള്ളത്തിന് വലിയ തണുപ്പ് അനുഭവപ്പെടുന്നതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ദൗത്യമേഖലയില്‍ തൊട്ടടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും കോടമഞ്ഞ് മൂടി എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.