മിഷൻ നൂറ് ഡേ..! എണ്ണം പറഞ്ഞ ലോറി വിട്ട് വട്ടിയൂർക്കാവിൽ മിന്നർ പിണറായി മേയർ ബ്രോ; അടി തെറ്റി ബിജെപി
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ആഞ്ഞടിച്ച് ഇടതു മുന്നണി. ഇടതു തരംഗത്തിൽ വട്ടിയൂർക്കാവിൽ വേരിളകിയത് താമരയുടെതാണ്. അരിവാൾ ചുറ്റികയിൽ പ്രശാന്തിന്റെ തേരോട്ടം പൂർണ്ണമായതോടെ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം എന്ന ദുരന്തമാണ് മാറിപോയത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് എ്ത്തിയ ബിജെപിയ്ക്ക് സ്ഥിരം വോട്ടു പോലും പിടിക്കനായില്ല. അടിവേരിളകുന്ന കാഴ്ചയാണ് ജില്ലാ പ്രസിഡന്റ് മത്സരിച്ചിട്ടു പോലും വട്ടിയൂർക്കാവിൽ ബിജെപിയ്ക്കു ക്ലച്ച് പിടിക്കാൻ സാധിച്ചില്ല.
കഴിഞ്ഞ നിയമസഭാ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മൂന്നാം ്സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ട എൽഡിഎഫ് ഇക്കുറി ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തിയത്. നൂറു ദിവസം മുൻപു തന്നെ മണ്ഡലത്തിൽ വിജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ എൽഡിഎഫും സിപിഎമ്മും ആരംഭിച്ചിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് കഴിഞ്ഞ പ്രളയകാലം എൽഡിഎഫും സിപിഎമ്മും ഉപയോഗിച്ചിരുന്നത്. ശക്തമായ പോരാട്ടം നടത്തിയ എൽഡിഎഫ് പ്രളയകാലത്തെ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയം ബാധിച്ച മലബാർ മേഖലയിലേയ്ക്ക് ലോഡ് കണക്കിന് സാധനങ്ങൾ അയച്ചതോടെയാണ് വി.കെ പ്രശാന്ത് എന്ന മേയർ ബ്രോ സോഷ്യൽ മീഡിയയിലൂടെ ലൈവായി മാറിയത്. പ്രശാന്തിനെ ഈ മേയർ ബ്രോ ഇമേജ് വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു എന്നു കോൺഗ്രസ് നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ, ഈ ആരോപണത്തെ അടക്കം സിപിഎം കൃത്യമായി ഉപയോഗിക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിച്ചതുമില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ എൽഡിഎഫ് ബഹുദൂരം മുന്നിലെത്തിയിരുന്നു. ഇവിടെയെല്ലാം കോൺഗ്രസ് പിന്നിലായി പോകുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോൾ മുതൽ കോൺഗ്രസിനുള്ളിലുണ്ടായ കൂട്ടഅടിയും കുഴപ്പവും പ്രശാന്തിന് കരുത്തായി. ഇതിനിടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയ വി.കെ പ്രശാന്തിനെ ശബരിമല പ്രശ്‌നത്തിന്റെ പേരിൽ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് എത്തിയത്. ഇതും വി.കെ പ്രശാന്തിന് ഗുണം ചെയ്തു.