
അമിത ലഹരി ഉപയോഗം : ഒന്നര മാസത്തിനിടെ 4 യുവാക്കൾ മരിച്ചു
വടകര: കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് സിറിഞ്ചടക്കം കണ്ടെടുത്തിട്ടുണ്ട് . 20 ദിവസത്തിനിടെ മൂന്നു യുവാക്കളാണ് അമിത ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്ന് മരിച്ചത്.
വടകര ജെടി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്ത് ഓട്ടോയിലെ പിൻസീറ്റില്‍ മൂക്കില്‍നിന്നു രക്തം വാർന്ന നിലയിലായിരുന്നു ഷാനിഫിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ആണ് സംഭവം. പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ശീലം ഷാനിഫിനുണ്ടായിരുന്നെന്ന് ഷാനിഫിന്റെ ഭാര്യ പൊലീസിനൽ മൊഴി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 11നാണ് ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെ അമിതമായി ലഹരിവസ്തു ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത് . കുനികുളങ്ങര ടവറിനു സമീപത്തെ തോട്ടത്തില്‍ യുവാക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശ്രീരാഗും അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായി. മൃതദേഹത്തിന് സമീപത്തുനിന്നും എട്ടോളം സിറിഞ്ചുകളാണ് കണ്ടെത്തിയത്.
മാർച്ച് 20ന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ അണേലക്കടവ് സ്വദേശി അമല്‍ സൂര്യയെ (25) മരിച്ച നിലയില്‍ കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചുകള്‍ കണ്ടെത്തി .കഴിഞ്ഞ ഡിസംബറില്‍ ആദിയൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ 2 പേർ മരിച്ച സംഭവം ലഹരിയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.അഞ്ച് മാസത്തിനിടെ എട്ടു യുവാക്കളാണ് വടകര മേഖലയില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത്. ഇവരില്‍ മിക്കവരുടെയും സമീപത്തു നിന്നും സിറിഞ്ചും കണ്ടെത്തി.