മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം ; അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു

Spread the love

ആലപ്പുഴ : മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ സംഭവം, അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു.

ഹരിപ്പാട് സ്വദേശി ബിനുവാണ് മരിച്ചത്, ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി, രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി.

പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.

നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.അച്ചൻകോവിൽ ആറിലെ ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി.