
പതിനഞ്ച് വർഷം മുമ്പ് ‘ദൃശ്യം മോഡലോ’..? വഴിത്തിരിവായത് അമ്പലപ്പുഴ പോലീസിന് ലഭിച്ച കത്ത്, വർഷങ്ങൾക്കു മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം, ഭര്‍ത്താവിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന, നാലുപേർ കസ്റ്റഡിയിൽ
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പില്‍ പോലീസ് പരിശോധന ആരംഭിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്.
15 വര്‍ഷം മുമ്പ് കലയെ കാണാനില്ലെന്ന് ഭര്‍ത്താവ് അനില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. പക്ഷേ, കലയുടെ തിരോധാനത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു കത്താണ് കല തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു.
ഇതിനുപിന്നാലെയാണ് മാന്നാറിലെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന ആരംഭിച്ചത്. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം.