രണ്ടുദിവസം മുൻപ് കാണാതായി ; യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

മാന്നാർ: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാ നദിയിൽ കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൻ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിയപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പൂജിത (6), പൂർണ്ണിമ (5), പൂർവ്വിക(ഒന്നര).