ആശങ്കകൾക്ക് ഒടുവിൽ ആശ്വാസമായി; കോട്ടയം നട്ടാശേരിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തു നിന്നു ഏറ്റുമാനൂർ പൊലീസ് കണ്ടെത്തി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം : ആശങ്കകൾക്ക് ഒടുവിൽ ആശ്വാസമായി കോട്ടയം നട്ടാശേരിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തു നിന്നും കണ്ടെത്തി.രണ്ട് രാത്രിയും, ഒരു പകലും നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കോട്ടയം നട്ടാശ്ശേരി സ്വദേശികളായ പ്ലസ് വൺ , എസ്എസ്എൽസി വിദ്യാർത്ഥികളായ ആൺകുട്ടികളെ ഏറ്റുമാനൂരിൽ നിന്നും കണ്ടെത്തിയത്.അയൽവാസികളായ ഇവർ ഉറ്റസുഹൃത്തുക്കളാണ്.

തിങ്കളാഴ്ച്ച ഇവർ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയിരുന്നെങ്കിലും ക്ലാസിൽ കയറിയില്ല. ഈ വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കു പറയുമോ എന്നുള്ള പേടിയിലാണ് വിദ്യാർത്ഥികൾ തിങ്കൾ രാത്രിയിൽ ധരിച്ചിരുന്ന വസ്ത്രത്തോടെ വീടുവിട്ടിറങ്ങിയത് എന്നാണ് സൂചന.കുട്ടികളെ കാണാതായതോടെ ഗാന്ധിനഗർ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളും, കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തിയിരുന്നു.ബന്ധുക്കുളുടെയും, സുഹൃത്തുക്കളുടെയും വീടുകൾ, ഇവർ സ്ഥിരമായി പോകാറുള്ള സ്ഥലങ്ങൾ എല്ലാം പോലീസ് എത്തി പരിശോധിച്ചിരുന്നു.

പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തു നിന്ന് ഇന്ന് (ബുധനാഴ്ച്ച) പുലർച്ചെ മൂന്ന് മണിയോടെ ഏറ്റുമാനൂർ എസ്എച്ച്ഒ പ്രസാദ് എബ്രാഹാം വർഗീസും , സിനീയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കൃഷ്ണനും നൈറ്റ് പട്രോളിംഗിനിടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാണാതായ കുട്ടികളാണെന്ന് മനസിലാക്കിയ പൊലീസ് ഇവരെ ഗാന്ധിനഗർ പൊലീസിന് കൈമാറി.കുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കളെ ഏൽപ്പിച്ചു