തൃശൂര്‍: തൃശ്ശൂർ പാവറട്ടിയിൽ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് ഇന്ന് രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.
പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നുപേരും എട്ടാംക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും, അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.