
കാഞ്ഞങ്ങാട്: അമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടില്‍ എത്തിയ ആത്മീയ ചികിത്സകൻ 18 കാരിയായ മകളുമായി മുങ്ങി. 50 വയസ്സുള്ള ‘ഉസ്താദ്’ എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാർഥിനിയുമായി കടന്നു കളഞ്ഞത്. സംഭവത്തെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വയനാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാൾ കാസർകോട് ജില്ലയിലുടനീളം നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാൻ വന്നതായിരുന്നു എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചിലർക്കു അദ്ദേഹം ‘ഉസ്താദ്’ ആയിരുന്നപ്പോള്‍, മറ്റുചിലർക്കു ‘സിദ്ധൻ’. വിശ്വസ്തർക്കു ‘തങ്ങള്‍’ എന്ന പേരിലും വിളിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ ഒരു ഹോട്ടലില്‍ പൊറോട്ട ചുട്ടെടുക്കുന്ന ജോലിയിലൂടെയാണ് റാഷിദ് ജീവിതം തുടങ്ങിയത്. പിന്നീട് അന്ധവിശ്വാസവും കപട ആത്മീയതയും ചൂഷണം ചെയ്ത് അയാള്‍ ‘സിദ്ധനായി’ മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയും റാഷിദും ഒരുമിച്ച് കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group