
കുറിച്ചി ഇത്തിത്താനം കല്ലുകടവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ സുരേഷ് കുമാർ കെ.കെ എന്നയാളെ കാണ്മാനില്ല ; കണ്ടു കിട്ടുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
കോട്ടയം :കുറിച്ചി ഇത്തിത്താനം കല്ലുകടവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൻ സുരേഷ് കുമാർ കെ.കെ (50) എന്നയാളെ കാണ്മാനില്ല. ചിങ്ങവനം പോലീസ് കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
അടയാളവിവരം
അഞ്ചര അടി ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, വലതുകാലിന് അല്പം മുടന്തുണ്ട്. താടിയും,മുടിയും നീട്ടി വളർത്തിയിരുന്നു. കാണാതാവുമ്പോൾ നീലയിൽ വെള്ള വരകളോടുകൂടിയ ഫുൾകൈ ഷർട്ടും, മുഷിഞ്ഞ കാവിമുണ്ടും ധരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.വൈ.എസ്.പി.ചങ്ങനാശ്ശേരി :9497990263
എസ്.എച്ച്.ഓ ചിങ്ങവനം : 9497947162
എസ്.ഐ ചിങ്ങവനം : 9497980314
ചിങ്ങവനം പോലീസ് സ്റ്റേഷൻ :0481 – 2430587
Third Eye News Live
0