ഭാര്യവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ കാണാതായി ; രണ്ട് വർഷം മുൻപ് കാണാതായ കോട്ടയം ഇടക്കുന്നം സ്വദേശിയായ യുവാവിനെ കണ്ടെത്തിയത് തിരുവല്ലയിൽ നിന്ന് ; ഹോം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന 29കാരനെ കോടതിയില്‍ ഹാജരാക്കി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിറ്റാറിലെ ഭാര്യവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങി പിന്നീട് കാണാതായ യുവാവിനെ തിരുവല്ല പ്രാവിന്‍കൂടുള്ള ഒരു വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.

കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടില്‍ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ലാണ് ഇയാളെ ചിറ്റാറില്‍ നിന്നും കാണാതായത്. പ്രാവിന്‍കൂടുള്ള ഒരു വീട്ടില്‍ ഹോം നഴ്സ് ആയി ജോലി നോക്കി വരികയായിരുന്നു യുവാവ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് സംഘം സുബീഷിനെ കണ്ടെത്തുകയും, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.