video
play-sharp-fill

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിൽ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിൽ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

എറണാകുളം : കാണാതായ അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലുവ മുപ്പത്തടം സ്വദേശി കെ. ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന പഴയ മുറിയിലാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ഓഫീസിലെത്തി ജോലിയില്‍ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു.

ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഇന്ന് രാവിലെ മുറിയില്‍ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group