
കോട്ടയം : പാലായിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം പാലാ മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടിൽ കണ്ടെത്തി.
എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തു (28) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ജിത്തുവിനെ പാലായിൽ നിന്നും കാണാതായത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്.പാലാ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.