video
play-sharp-fill
എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ട്, ഫോണ്‍ എടുക്കുന്നില്ല; സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല;  അവസാനം ബന്ധപ്പെട്ടത് 16ന്: ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍റെ കുടുംബം

എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ട്, ഫോണ്‍ എടുക്കുന്നില്ല; സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല; അവസാനം ബന്ധപ്പെട്ടത് 16ന്: ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍റെ കുടുംബം

സ്വന്തം ലേഖകൻ

കണ്ണൂര്‍: ‘എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഫോണ്‍ എടുക്കുന്നില്ല. സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് അവസാനമായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത്’, ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്ന് പോയ സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചിരില്‍ ബിജു കുര്യനെപറ്റി കുടുംബം പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടില്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരന്‍ ബെന്നി പറഞ്ഞു. ഇസ്രയേലില്‍ പോയാല്‍ തിരികെ വരില്ലെന്നോ അവിടെ തുടരാന്‍ പദ്ധതി ഉണ്ടെന്നോ ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കം മുതല്‍ സംഘത്തില്‍ നിന്നും ബിജു അകലം പാലിച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി ഇസ്രയേലിലേക്ക് പോകാന്‍ ബിജു ശ്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു തവണ ഏജന്‍സിക്ക് പണം കൊടുക്കുകയും യാത്രയുടെ വക്കോളം എത്തിയെങ്കിലും ബിജുവിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. ബിജു ആസൂത്രിതമായി മുങ്ങുകയായിരുന്നുവെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ബിജുവിന്റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഇന്ന് ഉണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാന്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

താന്‍ സുരക്ഷിതനാണെന്ന് ഭാര്യക്ക് സന്ദേശം അയച്ച ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കള്‍ക്കാര്‍ക്കും വിവരം ഒന്നുമില്ല. ആധുനിക കൃഷിരീതി പഠിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രായേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17 രാത്രിയിലാണ് കാണാതായത്.