
സ്വന്തം ലേഖകൻ
0കൊച്ചി: മുനമ്പത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിൻ ചാപ്പ സ്വദേശി ശരത്തിന്റെ (24)മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വിവിധ ബോട്ടുകളിലായി മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സമൃദ്ധി എന്ന മത്സ്യബന്ധനവള്ളത്തില്‍ നിന്ന് മീന്‍ കൊണ്ടുവരാന്‍ പോയ നന്മ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്.