video
play-sharp-fill

പെൺകുട്ടിയെ കാണാതായിട്ടും വിട്ടുവീഴ്ചയില്ലാതെ കോളേജ് അധികൃതർ: അഞ്ജു കോപ്പിയടിച്ചത് തന്നെ; റിപ്പോർട്ട് ഇന്ന് സർവകലാശാലയ്ക്കു നൽകും; അഞ്ജുവിനായി കിടങ്ങൂരിൽ മീനച്ചിലാറ്റിൽ തിരച്ചിൽ തുടരുന്നു

പെൺകുട്ടിയെ കാണാതായിട്ടും വിട്ടുവീഴ്ചയില്ലാതെ കോളേജ് അധികൃതർ: അഞ്ജു കോപ്പിയടിച്ചത് തന്നെ; റിപ്പോർട്ട് ഇന്ന് സർവകലാശാലയ്ക്കു നൽകും; അഞ്ജുവിനായി കിടങ്ങൂരിൽ മീനച്ചിലാറ്റിൽ തിരച്ചിൽ തുടരുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോപ്പി അടിച്ചതായുള്ള കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നു പെൺകുട്ടിയെ കാണാതായിട്ടും വിട്ടു വീഴ്ചയില്ലാത്ത നിലപാടുമായി കോളേജ് അധികൃതർ. പെൺകുട്ടിയെ കാണാതായതായി അറിയിച്ചിട്ടു പോലും ഇതുവരെയും യാതൊരു മനസാക്ഷിയും വിട്ടുവീഴ്ചയുമില്ലാതെയാണ് ചേർപ്പുങ്കൽ ബിവിഎം കോളേജ് അധികൃതർ പെരുമാറുന്നത്.

കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയെയാണ് (20) കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നു കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ച പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് കിടങ്ങൂർ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയ്ക്കിടെ ചോദ്യപേപ്പറിൽ എന്തോ എഴുതിയെന്നായിരുന്നു ആദ്യദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇന്നലെ കോളേജ് അധികൃതർ പൊലീസിനോടു നിലപാട് മാറ്റി. കുട്ടി ചോദ്യ പേപ്പറിലല്ല ഹാൾ ടിക്കറ്റിലാണ് എന്തോ കുത്തിക്കുറിച്ച് കൊണ്ടു വന്നതെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ഇതിനു ശേഷമാണ് ഇപ്പോൾ ഇവർ വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്.

അഞ്ജു പി.ഷാജി പരീക്ഷയിൽ കോപ്പി അടിക്കാൻ ശ്രമിച്ചതു ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കുട്ടി കോപ്പിയടിക്കാൻ കൊണ്ടു വന്ന പേപ്പർ കണ്ടെത്തിയെന്നാണ് ചേർപ്പുങ്കൽ ബി.വിഎം കോളേജ് പ്രിൻസിപ്പൽ ഫാ.ജോസഫ് ഞാറക്കാട്ടിൽ മലയാള മനോരമയോടു പറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ കുട്ടിയുടെ ദുരൂഹത നിറഞ്ഞ തിരോധാനം സംബന്ധിച്ചു ഒരക്ഷരം പറയാൻ പോലും കോളേജ് അധികൃതർ തയ്യാറായിട്ടുമില്ല.

പെൺകുട്ടിയെ കാണാതായ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയനും ഹിന്ദു ഐക്യവേദിയും അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്നും കിടങ്ങൂർ ചേർപ്പുങ്കൽ കോളേജിൽ പരീക്ഷ എഴുതാൻ എത്തി കാണാതായ പെൺകുട്ടിയെ തേടി മീനച്ചിലാറ്റിൽ കൊച്ചിയിൽ നിന്നുള്ള നേവിയുടെ സംഘം രാവിലെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആന്റോ ആന്റണി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് കൊച്ചിയിൽ നിന്നുള്ള നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരച്ചിലിനായി എത്തുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പെൺകുട്ടിയെ കാണാതായത്.

ഇതിനിടെ തിരച്ചിൽ നടക്കുന്ന സ്ഥലത്ത് എത്തിയ കുട്ടിയുടെ പിതാവ് ഷാജി അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.