കുട്ടികള്‍ ഉത്സവത്തിന് പോയതാകാമെന്ന് കരുതി; ഏറെ നേരം കഴിഞ്ഞും കാണാതായതോടെ തെരച്ചില്‍; ഒടുവിൽ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുട്ടികള്‍ ഉത്സവത്തിന് പോയതാകാമെന്ന് കരുതി; ഏറെ നേരം കഴിഞ്ഞും കാണാതായതോടെ തെരച്ചില്‍; ഒടുവിൽ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

വെണ്ടാർ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അമല്‍, ആദിത്യൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായത്.

കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികള്‍ ആരോടും പറയാതെ പോകുകയായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ഉത്സവം നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനായി പോയതാകാമെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത്.
ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

തുടർന്ന് പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.